Thursday, May 26, 2011

ബ്രിട്ടീഷ് രാജാക്കന്മാര് മനുഷ്യമാംസം ഭക്ഷിച്ചിരുന്നു!

രോഗം മാറ്റാന്‍ പരിഹാരം മനുഷ്യമാംസമോ. അതേ, രോഗങ്ങള്‍ വരാതിരിക്കാനും ഭേദമാകാനും യൂറോപ്പുകാര്‍ മനുഷ്യമാസം ഭക്ഷിച്ചിരുന്നെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഒരു ഗവേഷകന്‍. രോഗങ്ങള്‍ ഭേദമാകാന്‍ 18-ാം നൂറ്റാണ്ടുവരെ ഉന്നതകുലജാതരായ ബ്രിട്ടീഷുകാര്‍ മനുഷ്യമാംസ ഭക്ഷിച്ചിരുന്നെന്നാണ്‌ ഡ്യൂര്‍ഹാം സര്‍വകലാശാലയിലെ ഡോ. റിച്ചാര്‍ഡ്‌ സ്യൂഗ്‌ കണ്ടെത്തിയിരിക്കുന്നത്‌. മനുഷ്യമാസം, രക്‌തം, എല്ലുകള്‍ എന്നിവയും രോഗനിവാരണത്തിനായി ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷിച്ചിരുന്നെന്നാണ്‌ റിച്ചാര്‍ഡിന്റെ വാദം.

ബ്രിട്ടണില്‍ മാത്രമല്ല യൂറോപ്പിന്റെ പലഭാഗങ്ങളിലും ഇത്തരം നരഭോജികളുണ്ടായിരുന്നതായും റിച്ചാര്‍ഡ്‌ വെളിപ്പെടുത്തുന്നു.

മനുഷ്യക്കൊഴുപ്പും മാംസവും അസ്‌ഥികളും മാത്രമല്ല തലച്ചോറും ബ്രിട്ടീഷ്‌ രാജാക്കന്മാര്‍ ഭക്ഷിച്ചിരുന്നു. ഈജിപ്‌ഷ്യന്‍ മമ്മികളെ പൊടിച്ച്‌ ഇവ ഭക്ഷണത്തിലും പാനീയത്തിലും വിതറിയും രോഗശമനത്തിനായി രാജകുടുംബങ്ങള്‍ ഉപയോഗിച്ചിരുന്നു. അക്കാലത്തെ സഹിത്യകൃതികളില്‍നിന്നും ചരിത്രപുസ്‌തകങ്ങളില്‍നിന്നും മറ്റുമാണ്‌ റിച്ചാര്‍ഡിന്‌ തന്റെ കണ്ടെത്തലിനുള്ള തെളിവുകള്‍ ലഭിച്ചത്‌. ചാള്‍സ്‌ രണ്ടാമനും ചാള്‍സ്‌ ഒന്നാമനും വില്യം മൂന്നാമന്‍ രാജാവും മേരി രാജകുമാരിയുമൊക്കെ മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി റിച്ചോര്‍ഡ്‌ പറയുന്നു. മൂക്കില്‍നിന്നു രക്‌തം വരുന്നതിനു പരിഹാരമായി യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ തലയോട്ടികള്‍ ഭക്ഷിച്ചിരുന്നതായും ഡോ. റിച്ചാര്‍ഡ്‌ പറയുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മമ്മീസ്‌, കാനിബോള്‍സ്‌ ആന്‍ഡ്‌ വാമ്പയേഴ്‌സ് എന്നൊരു പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്‌ ഡോ. റിച്ചാര്‍ഡ്‌.

where we are going.........???

കുടിച്ച് കൂത്താടി നടക്കുന്ന കെട്ടിയോനെ കൊണ്ട് തോറ്റുഎന്ന് ഭാര്യമാര് പരാതി പറഞ്ഞിരുന്ന കാലം കഴിഞ്ഞു. വൈകുന്നേരങ്ങളില് ഒരുഹാഫ്അടിക്കാന് ഒരുങ്ങുന്ന ഭര്ത്താവിന് ചിയേഴ്സ് പറയുന്ന ഭാര്യമാരാണധികവും. മദ്യശാല അടിച്ചു തകര്ക്കുന്ന അത്ര ധൈര്യത്തിലേക്ക് സ്ത്രീകളിലെ ഒരു വിഭാഗം മുതിര്ന്നപ്പോള് മദ്യപാനം ഒരു ശീലമാക്കാന് ശ്രമിക്കുന്ന യുവതലമുറയെയാണ് ഇന്ന് കാണാന് കഴിയുന്നത്.

തെക്കുകിഴക്കന് ഏഷ്യയില് ഏറ്റവും കൂടുതല് മദ്യം ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന ഗവേഷണ റിപ്പോര്ട്ട് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മാറിയ ജോലിസാഹചര്യങ്ങളും കൊക്കിലൊതുങ്ങുന്നതിനേക്കാള് കൂടുതല് ശമ്പളവും കിട്ടി തുടങ്ങിയപ്പോളാണ് ഭാരതസ്ത്രിയുടെ ഭാവശുദ്ധിക്കും ചെറിയ മാറ്റങ്ങളൊക്കെ സംഭവിച്ചിരിക്കുന്നത്.

സ്ത്രീയെ ദേവിയായും കുലീനയായും കണ്ടിരുന്ന പാരമ്പര്യമായിരുന്നു ഭാരതത്തിന് ഉണ്ടായിരുന്നത്. എന്നാല് വിദൂരഭാവിയില് ഭാരതസ്ത്രീയെ മദ്യം കുടിക്കുന്നവളും കൂത്താട്ടക്കാരിയുമായിട്ടായിരിക്കും കാണുക. നഗരപ്രദേശങ്ങളില് സ്ത്രീമദ്യപാനം വന്തോതില് കൂടിയിരിക്കുന്നത്. ഐടി മേഖലയുടെ വളര്ച്ചയും യുവത്വത്തിന് കിട്ടുന്ന അത്യാകര്ഷകമായ ശമ്പള സ്കെയിലുമാണ് മദ്യപാന സദസ്സുകള് കൂടുന്നതിന്റെ പ്രധാന ഘടകം.

പഴയ കാലത്തെ അപേക്ഷിച്ച് പെണ്കുട്ടികള്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കൂടിയതും ആണ്-പെണ് കൂട്ടുകെട്ടുകളിലെ വിലക്കുകള് മാറി വരുന്നതും മദ്യപാന സദസ്സുകളില് എത്തപ്പെടാനുള്ള എളുപ്പവഴിയായി മാറി. സൌഹൃദങ്ങളിലെസോഷ്യല് സ്റ്റാറ്റസിന്റെമാനവും മദ്യപാന സദസ്സുകള് അളക്കുന്നുവെന്ന തോന്നലും യുവതികളുടെ വഴിതെറ്റലിന് മുഖ്യഘടകമായിരിക്കുകയാണ്.

വിവാഹജീവിതത്തിലെ പരാജയവും ജീവിതത്തിലെ ഒറ്റപ്പെടുത്തലുമാണ് സ്ത്രീകള് ഫുള്ളിനും ഹാഫിനും അരികില് വരുന്നതിന് കാരണമെന്ന് കരുതുന്നവര്ക്ക് തെറ്റി. പലപ്പോഴും പെണ്കുട്ടികളുടെ ജീവിതത്തിലെ വില്ലനാണ് മദ്യപാനം. വിവാഹജീവിതം മാത്രമല്ല മദ്യപിച്ച് നിശാക്ലബുകളിലും ഡാന്സ് ബാറുകളിലും കൂത്താടി ജീവിതം തന്നെ കൈവിട്ട അവസ്ഥയുള്ള സ്ത്രീകളും നമ്മുടെയിടയില് തന്നെയുണ്ട്.

അതേസമയം, പുരുഷന്മാര്ക്ക് തങ്ങളുടെ മദ്യപാനം ഇഷ്ടമാണെന്ന സ്ത്രീകളുടെ ധാരണ തെറ്റാണെന്നതാണ് സത്യം. പരിഷ്ക്കാരവും പത്രാസും ഇങ്ങെത്തിയെങ്കിലും ജീവിതത്തില് അത്യാവശ്യം അടക്കവും ഒതുക്കവുമൊക്കെകീപ്ചെയ്യുന്ന സുന്ദരിമാര്ക്ക് തന്നെയാണ് വില. മദ്യപിക്കുന്ന സ്ത്രീകളെ കാര്യമായി പ്രോത്സാഹിപ്പിക്കുമെങ്കിലും പുരുഷന്മാര്ക്ക് ഇവരെ അല്പം പോലും ഇഷ്ടമല്ലെന്നതാണ് യാഥാര്ത്ഥ്യം.

work @ office

രാവിലെ ഓഫീസില്‍ കമ്പ്യൂട്ടറിന് മുന്നില്‍ വന്നിരുന്ന് ഓഫീസ് മെയില്‍ പോലും തുറക്കാതെ പതിവുപോലെ ബുക്മാര്‍ക്ക് ചെയ്തുവച്ചിരിക്കുന്ന ഫേസ്‍ബുക്ക് പേജ് എടുത്ത് ഓപ്പണ്‍ ചെയ്യുമ്പോള്‍ എറര്‍! റിക്വസ്റ്റഡ് യുആര്‍എല്‍ കുഡ് നോട്ട് ബി റിട്രീവ്ഡ്...ബ്ലോക്ക്ഡ് ബൈ ഫയര്‍വാള്‍ ഈ സന്ദേശം കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തിച്ചുപോകും. തലേന്ന് വൈകുന്നേരം വരെ കയറിയിറങ്ങിയ ഈ ഫേസ്‍ബുക്ക് ആരാണ് ബ്ലോക്ക് ചെയ്തതെന്നാവും അടുത്ത ചിന്ത.

ഇത്തരം ഒരു അനുഭവം ഉണ്ടാവുന്നെങ്കില്‍ സംശയിക്കേണ്ട, ജോലിയില്‍ നിങ്ങളുടെ ശ്രദ്ധ കുറയുന്നു, ഇന്റര്‍നെറ്റ് എന്ന അനന്തമായ സാധ്യതയ്ക്കുള്ളിലെ മറ്റൊരു സാധ്യതയായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ എവിടെയോ നിങ്ങളുടെ ശ്രദ്ധ കുരുങ്ങിക്കിടക്കുന്നു.

അപ്പോള്‍പ്പിന്നെ നിങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ മേലധികാരികള്‍ക്ക് ഒരൊറ്റവഴിയേയുള്ളു നിങ്ങളുടെ ഇഷ്ടസൈറ്റ് ബ്ലോക്ക് ചെയ്യുക. പണിയെടുക്കുന്നതിന് പകരം സാമൂഹിക ബന്ധങ്ങളുണ്ടാക്കാനും മെയിന്റെയിന്‍ ചെയ്യാനും മാത്രമായി ഇറങ്ങിത്തിരിച്ചാല്‍ പാവം മേലധികാരികള്‍ ഇതല്ലാതെ പിന്നെ എന്തുചെയ്യും.

സാങ്കേതികവിദ്യ-ബിസിനസ് മേഖലയില്‍ ഇതൊരു വലിയ പ്രശ്‌നമായി മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ വില്ലന്മാരാകുന്നത് പ്രധാനമായും ഫേസ്‍ബുക്കും ട്വിറ്ററുമാണത്രേ. തൊഴില്‍സമയത്ത് ഇത്തരം സൈറ്റുകളില്‍ സമയം ചെലവിടുന്നവരുടെ എണ്ണം കൂടിക്കൂടിവരുകയാണെന്നാണ് റിപ്പോര്‍്ട്ടുകള്‍.

ഇതുസംബന്ധിച്ച് സാഷ്യല്‍ ഇമെയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഹാര്‍മണ്‍ ഒരു സര്‍വ്വേ നടത്തി, ഇതില്‍ കണ്ടെത്തിയതും സ്ഥാപനങ്ങളുടെ മേധാവികളെ ഞെട്ടിപ്പിച്ചേയ്ക്കാവുന്ന വിവരങ്ങളാണ്. പലേടത്തും ജീവനക്കാരുടെ ഉല്‍പാദനക്ഷമത കുറയുകയാണത്രേ. തൊഴില്‍സമയം മുഴുവന്‍ സോഷ്യല്‍ സൈറ്റുകള്‍ അപഹരിക്കുന്നുവെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

പലകമ്പനികളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ട്വിറ്ററും ഫേസ്ബുക്കുമെല്ലാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ കമ്പനിയുടെ അക്കൗണ്ട് എന്നതിനപ്പുറത്ത് സ്വന്തം അക്കൗണ്ടുകള്‍ നോക്കിനടത്തുന്നതിലാണത്രേ ജീവനക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം.

നേരത്തെ പ്രശസ്ത ഐടി കമ്പനിയായ ഐബിഎം നടത്തിയ ഒരു പഠനത്തിലും തങ്ങളുടെ ഓഫീസുകളില്‍ ഫേസ്ബുക്ക് ദുരുപയോഗം നടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇങ്ങനെ സൈറ്റുകളില്‍ ആകൃഷ്ടരായി ജീവക്കാര്‍ ജോലിയില്‍ നിന്ന് അകന്നുപോകുന്നതുവഴി പ്രതിവര്‍ഷം 10375 ഡോളര്‍ ഓരോ ജീവനക്കാരനും നഷ്ടപ്പെടുത്തുന്നതായാണ് കണക്ക്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതു കഴിഞ്ഞാല്‍ തൊട്ടടുത്തതായി നില്‍ക്കുന്ന വലിയ വില്ലന്‍ സ്വകാര്യ മെയില്‍ അക്കൗണ്ടുകളാണ്. സ്വന്തം ഇമെയിലുകള്‍ നോക്കിയും ചാറ്റുചെയ്തും സമയം പാഴാക്കുന്നത് 23ശതമാനത്തോളം ജീവനക്കാരാണത്രേ.

അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ആയിരത്തോളം ജീവനക്കാര്‍ക്കിടയിലാണ് ഹാര്‍മണ്‍ പഠനം നടത്തിയത്. എന്തായാലും ഈ വിവരം അറിഞ്ഞ് കമ്പനി ഉടമകള്‍ വെറുതെയിരിക്കുമെന്ന് വിചാരിക്കേണ്ട. ഇന്റര്‍നെറ്റിലെ ചുറ്റിത്തിരിയല്‍ അവസാനിപ്പിച്ച് പണിയില്‍ ശ്രദ്ധചെലുത്തുന്നതായിരിക്കും തൊഴില്‍ സുരക്ഷയ്ക്ക് നല്ലത്.

പട്ടുറുമാലില്‍ കൂടി പരിശുദ്ധ മതത്തെ ചെളിവാരി പൊതിയുന്ന ഒരു സ്വഭാവമാണ് ഇപ്പോള്‍ കണ്ടുവരുന്നത്



മുസ്ലിയക്കന്മാരുടെ വേഷത്തില്‍ കുറെ ആള്‍കാരെ അവരുടെ കൂടെ ഇരുത്തി കൊണ്ട് പൊതുജനത്തിന്റെ മുമ്പാകെ
അവതരിപ്പിച്ചു കൊണ്ട് മൊത്തം സമുദായം ഈ വിര്‍ത്തികെടിന്നു സുസംമാതമായിട്ടാണ് ഈ പട്ടുറുമാല്‍ പരിപാടി
നടത്തുന്നത് എന്ന് വരുത്തി തീര്‍ക്കലാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോഭികളുടെ തന്ത്രം
അതുകൊണ്ട് ഇവര്‍ ദീനിനോട് ചെയ്യുന്ന നേരികെടിനെതിരെ മുസ്ലിം ഉമ്മത്ത് കണ്ണ് തുറക്കെണ്ടാതുണ്ട് എന്ന് ഉണര്‍ത്തുകയാണ്
ഇവര്‍ എന്തിനാ തൊപ്പിയും തലയില്കെട്ടും ധരിച്ച്ചവരുടെ കോലത്തില്‍ ആളുകളെ ഇവരുടെ കൂട്ടത്തില്‍ ഇരുത്തുന്നത്
ഈ പ്രവണത നിര്‍ത്തുവാന്‍ സമുദായത്തിലെ മുതിര്നവര്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കണമെന്ന് ഇതിനാല്‍ ഓര്‍മിപ്പിക്കുന്നു
മുസ്ലിം സുഹുര്‍ത്തുക്കളെ കണ്ണ് തുറക്കുക
ഇന്ന് കേരളത്തില്‍ നടക്കുന്ന ഒട്ടുമുക്കാല്‍ പട്ടുറുമാല്‍ പരിപാടിയിലും നമ്മുടെ മുസ്ലിം സമുദായത്തില്‍ പെട്ട പതിനേഴും പതിനെട്ടും
വയസ്സ് പ്രായമുള്ള ചെറുപ്പക്കാരി പെണ്‍കുട്ടികളാണ് , ആരുടെ മുന്നില്‍ നിന്നുകൊണ്ടാണ് ഇവര്‍ ഈ പാട്ട് പാടുന്നത് ?
ഇസ്ലാം ( അല്ലാഹുവും പ്രവാചകരും ) എന്താണ് നമ്മോട് കല്പിക്കുന്നത് ? ഈ ചെരുപ്പക്കരികളെ ഇങ്ങിനെ അന്യ പുരുഷന്മാരുടെ ഇടയിലേക് കയര്‍ ഊരി വിടുന്നവരെ നിങ്ങള്‍ക് നാളെ രബ്ബിന്ടടുത്തു പോകേണ്ടേ ? ഈ പാട്ടുപാടിയ ഈ പൊന്നാര മോള്‍ നാളെ അല്ലാഹുവിന്റെ അടുത്തു
നിങ്ങള്‍ക് എതിരായി സംസാരിക്കുമ്പോള്‍ എന്റെ പ്രിയ രക്ഷിതാക്കളെ നിങ്ങള്‍ക് വല്ലതും ചെയ്യാന്‍ ഒക്കുമോ ?
എന്തെ നിങ്ങള്‍ക് ഇത്ര ദീനിനോട് അലര്‍ജി ആയിപ്പോയത് ദുനിയാവ് നിങ്ങളെ ആഖിരം മരപ്പിച്ച്ചു കളഞ്ഞോ ?
ഇന്ന് എത്ര എത്ര മുസ്ലിം ചെരുപ്പക്കരികലാണ് അന്യ പുരുഷന്മാരുടെ കൂടെ ഇറങ്ങി പോവുന്നത് ? ഇങ്ങിനെയുള്ള പട്ടുരുംമാലുകള്‍ വന്നതല്ലേ
ഇതിനൊക്കെ കാരണം
അതിലുപരി മതപരമായി ഒരു വിവരവും പഠിപ്പിക്കാതെ അവരെ ദുനിയാവില്‍ ,അതിന്റെ സുഘത്തിന്നു മാത്രം ജീവിക്കാന്‍ വേണ്ടിയുള്ളത് മാത്രം
പഠിപ്പിക്കുകയും ചെയ്തതിന്റെ പരിണിത ഫലമല്ലേ സമുതായം ഇന്ന് അനുഭവിക്കുന്നത് ? ആരെയാണ് കുറ്റം പറയേണ്ടത് ?
പ്രിയ രക്ഷിതാകളെ ഉണര്‍ന്നു ചിന്തിക്കുക =നിങ്ങളുടെ ഈ കളിയും ചിരിയും എത്ര നാള്‍ ?
അല്ലാഹുവിനെയും തിരു പ്രവാചകനെയും മറന്നു കൊണ്ടുള്ള നമ്മുടെ ഈ കളിയുണ്ടല്ലോ ? ശ്രദ്ധിക്കുക
എവിടെയാണ് ഇന്ന് ജാപാന്‍ ? ഒരുകാലം എന്ത് എന്തായിരുന്നു ജപ്പാന്റെ ദ്രെസ്സുകള്‍ , പെന്നുകള്‍ വണ്ടികള്‍ എല്ലാം ജപാന്റെതായിരിക്കണം അല്ലെ ?
ഇന്നോ ഒരു ചെറിയ പെണ്ണ് കീശയില്‍ കുത്തുന്നത് ജനങ്ങള്‍ പേടിക്കുന്നു അല്ലെ ?  അതുകൊണ്ട് കൂടുതലൊന്നു അല്ലാഹുവിനോടും അവന്റെ
മതത്തോടും കളിക്കേണ്ട കൂട്ടരെ
ദീനില്‍ നിന്നും മുസ്ലിമ്ഗലെ മാറ്റി നിര്‍ത്താനുള്ള ഗൂടമായ ,ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളാണ് ഈ പട്ടുരിമ്മാലും മൌലാന്ചിയും
എന്നുള്ള വിവരം അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ നന്നായി അല്ലെങ്കില്‍ എന്താവും എന്ന് ഓരോരുത്തരും ചിന്തിക്കുക
അള്ളാഹു തൗഫീക് ചെയ്യട്ടെ 
ആമീന്‍