രോഗം മാറ്റാന്‍ പരിഹാരം മനുഷ്യമാംസമോ. അതേ, രോഗങ്ങള്‍ വരാതിരിക്കാനും ഭേദമാകാനും യൂറോപ്പുകാര്‍ മനുഷ്യമാസം ഭക്ഷിച്ചിരുന്നെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഗവേഷകന്‍. രോഗങ്ങള്‍ ഭേദമാകാന്‍ 18-ാം നൂറ്റാണ്ടുവരെ ഉന്നതകുലജാതരായ ബ്രിട്ടീഷുകാര്‍ മനുഷ്യമാംസ ഭക്ഷിച്ചിരുന്നെന്നാണ് ഡ്യൂര്‍ഹാം സര്‍വകലാശാലയിലെ ഡോ. റിച്ചാര്‍ഡ് സ്യൂഗ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യമാസം, രക്‌തം, എല്ലുകള്‍ എന്നിവയും രോഗനിവാരണത്തിനായി ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്ഷിച്ചിരുന്നെന്നാണ് റിച്ചാര്‍ഡിന്റെ വാദം.
ബ്രിട്ടണില്‍ മാത്രമല്ല യൂറോപ്പിന്റെ പലഭാഗങ്ങളിലും ഇത്തരം നരഭോജികളുണ്ടായിരുന്നതായും റിച്ചാര്‍ഡ് വെളിപ്പെടുത്തുന്നു.
മനുഷ്യക്കൊഴുപ്പും മാംസവും അസ്‌ഥികളും മാത്രമല്ല തലച്ചോറും ബ്രിട്ടീഷ് രാജാക്കന്മാര്‍ ഭക്ഷിച്ചിരുന്നു. ഈജിപ്‌ഷ്യന്‍ മമ്മികളെ പൊടിച്ച് ഇവ ഭക്ഷണത്തിലും പാനീയത്തിലും വിതറിയും രോഗശമനത്തിനായി രാജകുടുംബങ്ങള്‍ ഉപയോഗിച്ചിരുന്നു. അക്കാലത്തെ സഹിത്യകൃതികളില്‍നിന്നും ചരിത്രപുസ്‌തകങ്ങളില്‍നിന്നും മറ്റുമാണ് റിച്ചാര്‍ഡിന് തന്റെ കണ്ടെത്തലിനുള്ള തെളിവുകള്‍ ലഭിച്ചത്. ചാള്‍സ് രണ്ടാമനും ചാള്‍സ് ഒന്നാമനും വില്യം മൂന്നാമന്‍ രാജാവും മേരി രാജകുമാരിയുമൊക്കെ മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി റിച്ചോര്‍ഡ് പറയുന്നു. മൂക്കില്‍നിന്നു രക്‌തം വരുന്നതിനു പരിഹാരമായി യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ തലയോട്ടികള്‍ ഭക്ഷിച്ചിരുന്നതായും ഡോ. റിച്ചാര്‍ഡ് പറയുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മമ്മീസ്, കാനിബോള്‍സ് ആന്‍ഡ് വാമ്പയേഴ്‌സ് എന്നൊരു പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് ഡോ. റിച്ചാര്‍ഡ്.
No comments:
Post a Comment